മലയാള സിനിമാ ശാഖക്ക് പ്രിയദര്‍ശന്റെ സംഭാവനകളെക്കുറിച്ച് ചര്‍ച്ച ചെയ്താല്‍ ആദ്യം ഉരുത്തിരിഞ്ഞ് വരിക മറ്റൂ ഭാഷകളില്‍ നിന്നും അടര്‍ത്തിമാറ്റിയെടുത്ത കഥാതന്തുക്കളെ മലയാളികള്‍ക്ക് മനസ്സിലേക്ക് ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് വിളക്കിചേര്‍ത്ത കൈത്തഴക്കമായിരിക്കാം. മോഹന്‍ലാല്‍-മുകേഷ്-ശ്രീനിവാസന്‍ കൂട്ടുകെട്ടുകളിലൂടെ എത്രയീത്ര ചിരിക്കുടുക്കാ മുത്തുകളാണു അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നമുക്ക് തന്നിട്ടുള്ളത്..
കിലുക്കം,താളവട്ടം,ചിത്രം,വന്ദനം,തേന്മാവിന്‍ കൊമ്പത്ത്,മുത്തശ്ശിക്കഥ,മിഥുനം തുടങ്ങി കാഞ്ചീവരം വരെ എത്തി നില്‍ക്കുന്നു...
റീമേക്കുകളുടെ നിറപ്പകിട്ടുകളുമായി ബോളിവുഡ് കാഴചകളിലേക്ക് മറുകണ്ടംചാടിയ ഈ സംവിധായകന്റെ സൃഷ്ടികളില്‍ ഒറിജിനാലിറ്റി ഇല്ലായ്മൊരു ആരോപണമാണെന്നിരിക്കെ തന്നെ..ഇപ്പോഴും കോമഡി സീനികളില്‍ കാണുന്ന മുകേഷ്-ലാല്‍, ലാല്‍-ശ്രീനിവാസന്, ലാല്‍-ജഗതി കോമ്പിനേഷനുകള്‍ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നവയാണ്..അവ ലോകത്തരമായിരിക്കില്ല, പക്ഷെ എനിക്കവ സ്ട്രസ് ബസ്റ്റേര്‍സ്തന്നെയാണു...
അതിനേക്കാള്‍ ഉപരിയായി എന്നിക്ക് പ്രിയദര്‍ശ്ശന്‍ ചിത്രങ്ങളെ പ്രിയങ്കരമാക്കിതന്നത് ഗാനവിഭാഗമാണു..
മനോഹരമായ വരികളും കോമ്പോസിഷനുകളുമാണു പ്രിയന്‍ ഗാനങ്ങളുടെ മുഖമുദ്ര..
താളവട്ടത്തിലെ രഘുക്കുമാറിന്റെ മാസ്മരിക കോമ്പൊസിഷന്‍ “പൊന്‍ വീണ..” ....എന്റെ എക്കാലത്തേയൂം ഫേവറിറ്റ്...
ഇതാ പ്രിയന്‍ ചിത്രങ്ങളിലെ ഗാന വിഭാഗത്തിലൂടെ ഒരു എത്തിനോട്ടം...
എം.ജി രാധാകൃഷ്ണന്‍
---------------------
പൂച്ച്ക്കൊരു മൂക്കുത്തി
പറയാനും വയ്യ പറയാതിരിക്കാനും വയ്യ്യ
ധീം തരികിട ധോം
അയല്‍വാസി ഒരു ദരിദ്രവാസി
രാക്കുയിലിന്‍ രാഗസദസ്സില്‍
അദ്വൈതം
മിഥുനം
ഓടരുതമ്മാവാ ആളറിയാം
വെള്ളാനകളുടെ നാട് (“താമരശ്ശേരി ചൊരം....”)
ഔസേപ്പച്ചന്‍
-----------
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നൂ
അക്കരെ അക്കരെ
മേഘം
വന്ദനം
ഒരു മുത്തശ്ശിക്കഥ
രഘുകുമാര്‍
-----------
ബോയിംഗ് ബോയിംഗ്
അരം + അരം = കിന്നരം (“എഞ്ചിന്‍ കമ്പ്ലീറ്റിലി ഔട്ട്...ജോസപ്പെ കൊച്ചിനു മലയാളം അറിയാം” :) )
താളവട്ടം
ഹലോ മൈഡിയര്‍ റോഗ് നമ്പര്‍
ചെപ്പ്
ആര്യന്‍
കണ്ണൂര്‍ രാജന്‍
---------------
ചിത്രം
ഇളയരാജ
---------
ചിത്രം
ഗോപുര വാസനിലെ (ചിത്രം)
കാലാപാനി
രാഘവന്‍ മാസ്റ്റര്‍
---------------
കടത്തനാടന്‍ അമ്പാടി
രാം ലക്ഷമണ്‍
------------
മുസ്കുരാഹട്ട് (കിലുക്കം)
ആര്‍.ഡി ബര്‍മ്മന്‍
-------------------
ഗര്‍ദ്ദിഷ് (കിരീടം)
ബേണി ഇഗ്നേഷ്യസ്
-----------------
തേന്മാവിന്‍ കൊമ്പത്ത്
വെട്ടം
ചന്ദ്രലേഖ
അനുമാലീക്
----------
വിരാസത് (തേവര്‍മകന്‍)
ഹേരാഫേരി(റാംജിറാവു...)
നദീം ശ്രവണ്‍
----------
സാത് രംഗ് കെ സപ്നെ (തേന്മാവിന്‍ കൊമ്പത്ത്)
ഏ.ആര്‍ റഹ്മാന്‍
---------------
കഭി ന കഭി (അവിയല്‍ പരുവം)
ധോളി സജാക്കെ രഘ്നാ (അനിയത്തിപ്രാവ്)
വിദ്യാസാഗര്‍
------------
രാക്കിളിപാട്ട്/സ്നേഹിതയേ/ഫ്രണ്ട്ട്ഷിപ്
ഹല്‍ചല്‍ (ഗോഡ്ഫാദര്‍)
കിളിച്ചുണ്ടന്‍ മാമ്പഴം
ദീപന്‍ ചാറ്റര്‍ജി
--------------
കാക്കകുയില്‍
ആനന്ദ്--മിലിന്ദ്
--------------
യേ തേരാഘര്‍ യേ മേരാഘര്‍ (സന്മനസ്സുള്ളവര്‍ക്ക് സമാധാനം--ഇത് കണ്ട് സമാധാനം പോയീ എന്നത് സത്യം..മിന്നാരം-ചന്ദ്റലേഖ )
ഹംഗാമ (പൂച്ചക്കൊരുമൂക്കുത്തി)
ഹാരിസ് ജയരാജ്
----------------
ലേസാ ലേസാ (സമ്മര്‍ ഇന്‍ ബത്‌ലേഹം-ചെപ്പ്)
രവീന്ദ്രന്‍
--------
അഭിമന്യൂ
പ്രീതം
------
ഗരം മസാല (ബോയിംഗ് ബോയിംഗ്)
ഭഗം ഭാഗ് (മന്നാര്‍ മത്തായി..നാടോടിക്കാറ്റ്)
ധോള്‍ (ഇന്‍ ഹരിഹര്‍ നഗര്‍)
ഭൂല്‍ ഭുലയ (മണിചിത്രത്താഴ്)
മേരേബാപ് പഹലെ ആപ് (ഇഷ്ടം)
ബില്ലൂ ബാര്‍ബര്‍ (കഥ പറയുമ്പോള്‍..)
ഹിമേഷ് രെഷ്മയ
---------------
ക്യോംകി (താളവട്ടം)
ചുപ് ചുപ്കെ (പഞ്ചാബി ഹൌസ്)
ജെറി അമല്‍ദെവ്
---------------
പുന്നാരം ചൊല്ലി ചൊല്ലി
ഉത്തംഗ് വോഹ്ര..
----------------
മലാമാല്‍ വീക്‍ലി (വേകിംഗ് നേഡ് എന്ന ഐറീഷ് പടമാണെന്ന് കേള്‍ക്കുന്നു..കണ്ടിട്ട് പറയാം)
കെ.ജെ ജോയ്
------------
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു..
എം.ജി ശ്രീകുമാര്‍
----------------
കാഞ്ചീപുരം
-സസ്നേഹം
കുട്ടന്‍സ്